മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ റൊണാൾഡോ ഗോൾ നേടുമെന്ന് യുവന്റസ് പരിശീലകൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുമെന്ന് യുവന്റസ് പരിശീലകൻ അല്ലെഗ്രി. ചാമ്പ്യൻസ് ലീഗിൽ യുവന്റസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് പരിശീലകന്റെ പ്രസ്താവന. യുവന്റസിന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടാൻ ഇതുവരെ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല.

നേരത്തെ യുവന്റസിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വലൻസിയക്കെതിരെ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയിരുന്നു. ചുവപ്പ് കാർഡിന് ശേഷം വിലക്ക് കഴിഞ്ഞു റൊണാൾഡോ ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ കളിച്ചെങ്കിലും ഗോൾ നേടിയിരുന്നില്ല. അതെ സമയം കഴിഞ്ഞ ഏപ്രിൽ റയൽ മാഡ്രിഡിന് വേണ്ടി യുവന്റസിനെതിരെ ഗോൾ നേടിയതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടാൻ റൊണാൾഡോക്കായിരുന്നില്ല. അഞ്ച് മത്സരങ്ങളാണ് അതിനു ശേഷം ഗോൾ നേടാനാവാതെ റൊണാൾഡോ പൂർത്തിയാക്കിയത്.