റൊണാൾഡോയുടെ ചുവപ്പ് കാർഡ്, വിലക്കിന്റെ കാലാവധി ഇന്നറിയാം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ചുവപ്പ് കാർഡിന്റെ വിലക്കിന്റെ കാലാവധി ഇന്നറിയാം. ചാമ്പ്യൻസ് ലീഗിലെ യുവന്റസിന്റെ വലൻസിയക്കെതിരായ മത്സരത്തിലാണ് ചുവപ്പ് കണ്ടു റൊണാൾഡോ പുറത്ത് പോയത്. ചാമ്പ്യൻസ് ലീഗിൽ ഇരുപത്തിയൊമ്പതാം മിനുട്ടിൽ ചുവപ്പ് വാങ്ങി സൂപ്പർ താരം പുറത്ത് പോയത് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരുന്നു .

നേരിട്ട് ചുവപ്പ് കാർഡ് കിട്ടിയ റൊണാൾഡോയ്‌ക്കെതിരെ അന്വേഷണമാണ് യുവേഫ ആരംഭിച്ചിട്ടുണ്ട്. യുവന്റസ് താരത്തിന് കൂടുതൽ മത്സരങ്ങളിൽ വിലക്ക് കിട്ടുമോ ഇന്ന് തീരുമാനമാകും. ഒരു മത്സരത്തിലെ വിലക്കാണെങ്കിൽ യുവന്റസിന്റെ യങ് ബോയിസിനെതിരായ മത്സരം റൊണാൾഡോയ്ക്ക് നഷ്ടപ്പെടും.

ചാമ്പ്യൻസ് ലീഗിൽ കൂടുതൽ വിലക്ക് റൊണാൾഡോയ്ക്ക് നേരിടേണ്ടി വന്നാൽ ഓൾഡ് ട്രാഫോർഡിലേക്കുള്ള തിരിച്ച് വരവ് അസാധ്യമാകും. റൊണാൾഡോയുടെ മുൻ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം. യുവേഫയുടെ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി കമ്മറ്റിയാണ് തീരുമാനം എടുക്കുക.