റൊണാൾഡോക്ക് സിമിയോണിയുടെ അത്ലറ്റിക്കോ, മെസ്സിക്ക് റയൽ മാഡ്രിഡ്, ലിവർപൂളിന് ഇന്റർ മിലാൻ

Images

ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് ഫിക്സ്ചറുകൾ വീണ്ടും നറുക്ക് നടത്തിയപ്പ ആവേശകരമായ ഫിക്സ്ചറുകൾ. പി എസ് ജിയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരമാകും ഏറ്റവും ആവേശകരം. ബാഴ്സലോണയിൽ ആയിരിക്കെ നിരവധി തവണ മുന്നിൽ വന്നിട്ടുള്ള റയൽ മാഡ്രിഡ് വീണ്ടും മെസ്സിക്ക് മുന്നിൽ എത്തുന്നു എന്ന പ്രത്യേകത ഉണ്ട് ഈ ഫിക്സ്ചറിന്. നേരത്തെ നറുക്ക് എടുത്തപ്പോൾ പി എസ് ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും ആയിരുന്നു എതിരാളികൾ. ആ നറുക്കിൽ സാങ്കേതിക പ്രശ്നം ഉള്ളത് കൊണ്ടാണ് വീണ്ടും നറുക്കെടുപ്പ് നടത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും വലിയ എതിരാളികളാണ് ലഭിച്ചിട്ടുള്ളത്. അത്ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ. സിമിയോണിയുടെ ടീമിന് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നത് ആവേശകരമായ പോരാട്ടമാകും. ഇന്റർ മിലാനും ലിവർപൂളും തമ്മിലുള്ള മത്സരവും നോക്കൗട്ടിലെ വലിയ ഫിക്സ്ചറിൽ ഒന്നാണ്. നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് ലില്ലെ ആണ് എതിരാളികൾ.

UCL Draw;

PSG 🇫🇷 vs Real Madrid 🇪🇸
Inter Milan 🇮🇹 vs Liverpool 🏴󠁧󠁢󠁥󠁮󠁧󠁿
Villarreal 🇪🇸 vs Juventus 🇮🇹
Atletico Madrid 🇪🇸 vs Manchester United 🏴󠁧󠁢󠁥󠁮󠁧󠁿
Chelsea 🏴󠁧󠁢󠁥󠁮󠁧󠁿 vs Lille 🇫🇷
Benfica 🇵🇹 vs Ajax 🇳🇱
Sporting 🇵🇹 vs Manchester City 🏴󠁧󠁢󠁥󠁮󠁧󠁿
Salzburg 🇦🇹 vs Bayern Munich 🇩🇪

Previous articleഅഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിക്കും
Next articleഒഗ്ബെചെയുടെയും പിള്ളേരുടെയും താണ്ഡവം, നോർത്ത് ഈസിന്റെ വല നിറച്ച് ഹൈദരാബാദ്