അഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിക്കും

Img 20210602 230118
Credit: Twitter

ബാഴ്സലോണയുടെ സ്ട്രൈക്കർ ആയ അഗ്വേറോ ഇനി ഫുട്ബോൾ കളിക്കില്ല. താരം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി ഇന്ന് പ്രഖ്യാപിക്കും. ഹൃദയ സംബന്ധമായ പ്രശ്നം കണ്ടെത്തിയത് കൊണ്ട് ഡോക്റ്റർമാരുടെ നിർദ്ദേശം പരിഗണിച്ചാണ് അഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത്.

ബാഴ്സലോണയും അലാവസും തമ്മിലുള്ള മത്സരത്തിന് ഇടയിൽ വെച്ച് ആയിരുന്നു ബാഴ്സലോണ സ്ട്രൈക്കർ അഗ്വേറോക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. അന്ന് പരിശോധനയിൽ അഗ്വേറോയുടെ ഹൃദയമിടിപ്പ് സ്വാഭാവിക നിലയിൽ അല്ല എന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ താരം വിദഗ്ദ ചികിത്സക്കായി നിർദ്ദേശിക്കുകയും താരം കളത്തിൽ നിന്ന് വിട്ടുനിക്കുകയുമായിരുന്നു.. താരം തിരികെയെത്താൻ വേണ്ടി ശ്രമിച്ചു എങ്കിലും ഫുട്ബോൾ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കി വിരമിക്കാൻ തീരുമാനിക്കുക ആയിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് വലിയ പ്രതീക്ഷയിൽ ബാഴ്സലോണയിൽ എത്തിയ താരത്തിന് തുടക്കത്തിൽ പരിക്കുകൾ കാരണവും കളിക്കാൻ ആയിരുന്നില്ല. പരിക്ക് മാറി തിരികെയെത്തിയതിനു പിന്നാലെ ആയിരുന്നു ഈ പ്രശ്നം കണ്ടെത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഐതിഹാസികമായ പ്രകടനം കാഴ്ചവെച്ച അഗ്വേറോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ്.

Previous articleരോഹിത് ശർമ്മക്ക് പരിക്ക്, ടെസ്റ്റ് പരമ്പര കളിക്കുന്ന കാര്യം സംശയത്തിൽ
Next articleറൊണാൾഡോക്ക് സിമിയോണിയുടെ അത്ലറ്റിക്കോ, മെസ്സിക്ക് റയൽ മാഡ്രിഡ്, ലിവർപൂളിന് ഇന്റർ മിലാൻ