റൊണാൾഡോ പോസിറ്റീവ് തന്നെ, ബാഴ്സക്ക് എതിരെ കളിക്കില്ല

Img 20201028 011221
- Advertisement -

യുവന്റസ് ആരാധകർക്ക് ആശങ്കയും നിരാശയും തന്നെ ആണ് ഇറ്റലിയിൽ നിന്നുള്ള വാർത്തകൾ നൽകുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ കൊറോണ പരിശോധന ഫലവും പോസിറ്റീവ് ആയിരിക്കുകയാണ്. അവസാന പ്രതീക്ഷ ആയിരുന്നു ഇന്നത്തെ ഫലം. ഇന്ന് നെഗറ്റീവ് ആയിരുന്നെങ്കിൽ നാളെ ബാഴ്സക്ക് എതിരെ റൊണാൾഡോക്ക് കളിക്കാമായിരുന്നു. ഈ ഫലത്തോടെ റൊണാൾഡോ കളിക്കില്ല എന്ന് ഉറപ്പായി.

റൊണാൾഡോക്ക് ഇത് തുടർച്ചയായ മൂന്നാം കൊറോണ ടെസ്റ്റ് ആണ് പോസിറ്റീവ് ആകുന്നത്. രണ്ടാഴ്ച മുമ്പ് കൊറോണ പോസിറ്റീവ് ആയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യുവന്റസിന്റെ പ്രധാന മത്സരങ്ങൾ ഇതിനകം തന്നെ നഷ്ടമായിട്ടുണ്ട്. താരത്തിന് യാതൊരു രോഗ ലക്ഷണവും ഇല്ല എങ്കിലും ടെസ്റ്റ് നെഗറ്റീവ് ആവാത്തത് ക്ലബിന് ആശങ്ക നൽകുന്നു. ഫുട്ബോൾ ആരാധകർക്ക് ഒരു മെസ്സി റൊണാൾഡോ പോരാട്ടമാണ് ഇതോടെ നഷ്ടമാകുന്നത്.

Advertisement