ഇന്റർ മിലാനെയും പിടിച്ചുകെട്ടി ശക്തർ

20201028 012611

ഉക്രൈൻ ക്ലബായ ശക്തറിന് ഇത് മികച്ച ചാമ്പ്യൻസ് ലീഗ് സീസൺ ആവുകയാണ്. ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച ശക്തർ ഇന്ന് ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനെയും പിടിച്ചുകെട്ടി. ഇന്ന് ഉക്രൈനിൽ വെച്ച് നടന്ന മത്സരം ഗോക്ക് രഹിത സമനിലയിൽ ആണ് അവസാനിച്ചത്. ലൗട്ടാരോ മാർട്ടിനെസും ലുകാകുവും ഒക്കെ ഇറങ്ങിയെങ്കിലും ശക്തറിന്റെ ഡിഫൻസിനെ മറികടന്ന് ഗോളടിക്കാൻ ആയില്ല.

ബോൾ പൊസഷൻ ഒക്കെ ഇന്റർ മിലാനായിരുന്നു കൂടുതൽ. അവസരങ്ങൾ സൃഷ്ടിച്ചതും അവർ തന്നെ. പക്ഷെ വിജയിക്കാൻ പോന്ന പ്രകടനം നടത്താൻ കോണ്ടെയുടെ ടീമിന് ഇന്നായില്ല. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് പോയിന്റ് മാത്രമെ ഇന്റർ മിലാനുള്ളൂ. 4 പോയിന്റുമായി ശക്താർ ആണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.

Previous articleറൊണാൾഡോ പോസിറ്റീവ് തന്നെ, ബാഴ്സക്ക് എതിരെ കളിക്കില്ല
Next articleതീപ്പൊരി കിമ്മിഷ്, ബയേണിനെ വിറപ്പിച്ച് ലോക്കോമോട്ടീവ് മോസ്കോ കീഴടങ്ങി