മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ഗോളടിച്ചാൽ ആഘോഷിക്കില്ലെന്ന് റൊണാൾഡോ

- Advertisement -

ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ഗോൾ നേടിയാൽ താൻ ആഘോഷിക്കില്ലെന്ന് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപാണ് താരത്തിന്റെ പ്രതികരണം. നേരത്തെ റയൽ മാഡ്രിഡിന് വേണ്ടി മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ കളിച്ചപ്പോൾ റൊണാൾഡോ ഗോൾ നേടിയിരുന്നു. അന്നും താരം തന്റെ ഗോൾ ആഘോഷിച്ചിരുന്നില്ല. മത്സരം ശേഷം ആരാധകരോട് താരം മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

അന്ന് റൊണാൾഡോയുടെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിൽ എത്തിയത്. അന്ന് റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന ഹോസെ മൗറിഞ്ഞോയാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ തന്റെ പഴയ ക്ലബായ സ്പോർട്ടിങ് ലിസ്ബണ് എതിരെ ഗോളടിച്ചപ്പോഴും റൊണാൾഡോ ആഘോഷിച്ചിരുന്നില്ല. അന്നും മത്സരം ശേഷം റൊണാൾഡോ സ്പോർട്ടിങ് ലിസ്ബൺ ആരാധകരോട്  മാപ്പപേക്ഷിച്ചിരുന്നു.

 

Advertisement