“ഗോൾ ആഹ്ലാദിക്കും മുമ്പ് റൊണാൾഡോയെ ഓർമ്മ വന്നു” , SIU സെലിബ്രേഷനെ കുറിച്ച് റോഡ്രിഗോ

Newsroom

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് എതിരായ വിജയത്തിൽ രണ്ടു ഗോളുകളും നേടിയത് ബ്രസീലിയൻ യുവതാരം റോഡ്രിഗോ ആയിരുന്നു. ചെൽസിയുടെ പ്രതീക്ഷകൾ തകർത്ത ആദ്യ ഗോൾ നേടിയ ശേഷം റോഡ്രിഗോ ഗോൾ ആഹ്ലാദിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐക്കോണിക് SIU സെലിബ്രേഷനോടെ ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകനായ റോഡ്രിഗോ തന്റെ ഐഡോൾ ആയ റൊണാൾഡോയെ ഓർത്തു തന്നെയാണ് ആ ഗോൾ അങ്ങനെ ആഹ്ലാദിച്ചത് എന്ന് പറഞ്ഞു.

Picsart 23 04 19 11 46 47 165

ഗോളടിച്ചപ്പോൾ ആദ്യം ഞാൻ നീ സ്ലൈഡ് ചെയ്ത് ആഹ്ലാദിക്കാം എന്നായിരുന്നു കരുതിയത്‌. അപ്പോഴാണ് തനിക്ക് തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർമ്മ വന്നത്. റോഡ്രിഗോ ആ ആഹ്ലാദത്തെ കുറിച്ചു പറഞ്ഞു. തനിക്ക് ചാമ്പ്യൻസ് ലീഗിൽ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല എന്നും താരം പറഞ്ഞു‌. ഇന്നലെ ഉൾപ്പെടെ പല നിർണായക ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും റോഡ്രിഗോ റയലിന്റെ രക്ഷകനായിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ റയലിനായി 15 ഗോളുകൾ താരം നേടിയിട്ടുണ്ട്. എന്നാൽ ലാലിഗയിൽ 12 ഗോളുകളെ നേടിയിട്ടുള്ളൂ.