ഗ്രൂപ്പ് എഫിൽ നിലവിലെ ചാമ്പ്യന്മാർ ആയ റയൽ മാഡ്രിഡിന് ഷക്തർ ഡോനെസ്കിന്റെ വെല്ലുവിളി. ഗ്രൂപ്പിൽ തോൽവി അറിയാത്ത ഇരുടീമുകളും ആദ്യ രണ്ടു സ്ഥാനങ്ങളിലാണ്. റയൽ കളിച്ച രണ്ടു മത്സരവും വിജയിച്ചപ്പോൾ ഒരു വിജയവും സമനിലയും ആണ് ശക്തറിന് നേടാനായിട്ടുള്ളത്. റയലിന്റെ തട്ടകത്തിൽ വെച്ചു നടക്കുന്ന മത്സരത്തിൽ വെല്ലുവിളി ഉയർത്താൻ തന്നെയാകും ഉക്രൈൻ ലീഗിലെ ഒന്നാം സ്ഥാനക്കാരുടെ ശ്രമം. ശക്തറിനെതിരെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും എന്നു മാനേജർ ആൻസലോട്ടി പറഞ്ഞു. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ശക്തർ മികച്ച ടീമാണെന്നും ഗ്രൂപ്പിൽ മികച്ച തുടക്കം നേടാൻ അവർക്കായെന്നും ആൻസലോട്ടി ചൂണ്ടിക്കാണിച്ചു.
കരീം ബെൻസിമയുടെ മടങ്ങി വരവ് റയലിന് കരുത്തേകും. ഒസാസുനക്കെതിരെ.
പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും പരിക്ക് മാറിയെത്തിയ താരം ഉടനെ പഴയ താളത്തിലേക് എത്തുമെന്നാണ് ടീമിന്റെ പ്രതീക്ഷ. അതേ സമയം കുർട്ടോയുടെ അഭാവം റയലിന് വൻ വെല്ലുവിളിയാണ്. മോഡ്രിച്ച് ഈ മത്സരത്തിലും പുറത്തു തന്നെ ആവും. മുൻ നിരയിൽ ബെൻസിമക്ക് കൂട്ടായി വിനിഷ്യസും റോഡ്രിഗോയും തന്നെ. പിൻനിരയിൽ അവസാന മത്സരത്തിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല.
ഡൊമസ്റ്റിക് ലീഗിലും തോൽവി അറിയാതെയാണ് ഇത്തവണ ശക്തറിന്റെ കുതിപ്പ്. അതിനാൽ തന്നെ എതിരാളികളുടെ വലുപ്പം കാര്യമാക്കാതെ ഫോം തുടരാൻ തന്നെ ആവും ഉക്രേനിയൻ ടീമിന്റെ ശ്രമം. റയലിനെതിരെ നേടുന്ന പോയിന്റുകൾ ഗ്രൂപ്പ് ഘട്ടം കടക്കുന്നത് സുഗമമാക്കും എന്നും ടീം തിരിച്ചറിയുന്നുണ്ടാവും.