“ടോണി ക്രൂസിനെ പോലെ ആർക്കും കളിക്കാൻ കഴിയില്ല”

Tony Kroos Vinicius Junior Real Madrid
- Advertisement -

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസിനെ പോലെ ഫുട്ബോൾ കളിക്കാൻ ആർക്കും കഴിയില്ലെന്ന് സഹതാരം വിനീഷ്യസ് ജൂനിയർ. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു വിനീഷ്യസ്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് ആദ്യ പാദ ക്വർട്ടർ ഫൈനൽ മത്സരം ജയിച്ചിരുന്നു. മത്സരത്തിൽ വിനീഷ്യസ് നേടിയ ആദ്യ ഗോളിന് പാസ് നൽകിയത് ടോണി ക്രൂസ് ആയിരുന്നു.

മത്സരത്തിൽ വിനീഷ്യസ് രണ്ട് ഗോളുകൾ നേടിയിരുന്നു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ തന്റെ പ്രകടനത്തിൽ തനിക്ക് സന്തോഷം ഉണ്ടെന്നും റയൽ മാഡ്രിഡിന് വേണ്ടി കളിക്കുകയെന്നത് എപ്പോഴും തന്റെ സ്വപനം ആയിരുന്നെന്നും വിനീഷ്യസ് പറഞ്ഞു. താൻ എപ്പോഴും തന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ ആണെന്നും റയൽ മാഡ്രിഡിലെ സഹ താരങ്ങൾ തരുന്ന പിന്തുണ തന്റെ അതവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ടെന്നും വിനീഷ്യസ് പറഞ്ഞു.

Advertisement