വാൽവെർദെയുടെ പാഷൻ, അസെൻസിയോയുടെ ആശ്വാസം, റയൽ മാഡ്രിഡ് വിജയം തുടരുന്നു

കരീം ബെൻസീമ പരിക്കേറ്റ് പുറത്തായി എങ്കിലും റയൽ മാഡ്രിഡ് വിജയം തുടരുകയാണ്. അവർ ഇന്ന് ജർമ്മൻ ക്ലബായ ആർ ബി ലെപ്സിഗിനെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടി. അവസാന പത്തു മിനുട്ട് വേണ്ടി വന്നു റയൽ മാഡ്രിഡിന് ഇന്ന് ഗോളു നേടാൻ. എൺപതാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ നൽകിയ പാസ് സ്വീകരിച്ച ഉറുഗ്വൻ താരം വാൽവെർദെ പെനാൾട്ടി ബോക്സിൽ ഡ്രിബിൾ ചെയ്ത് മുന്നേറി ഒരു പവർഫുൾ ഷോട്ടിലൂടെ ഗോൾ നേടി.

റയൽ മാഡ്രിഡ്

വാൽവെർദെയുടെ ആഘോഷം താരം ഈ ക്ലബിനോട് കാണിക്കുന്ന സ്നേഹവും ക്ലബിനു നൽകുന്ന ഊർജ്ജവും വ്യക്തമാക്കുന്നത് ആയിരുന്നു. ഇതിനു ശേഷം മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ അസൻസിയോ രണ്ടാം ഗോളുമായി റയലിന്റെ വിജയം ഉറപ്പിച്ചു. റയൽ മാഡ്രിഡിൽ കളിക്കാൻ അവസരം കിട്ടാത്തതിൽ നിരാശനായി നിൽക്കുന്ന അസെൻസിയോക്ക് ഈ ഗോൾ ആശ്വാസം ആകും.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡിന് 6 പോയിന്റും ലെപ്സിഗിന് പൂജ്യം പോയിന്റുമാണ് ഉള്ളത്.