അഞ്ച് അടിച്ച് ഒന്നാം സ്ഥാനം ഉറപ്പിച്ച് റയൽ മാഡ്രിഡ്

Newsroom

Picsart 22 11 03 00 59 40 033
Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഒരു രാജകീയമായ വിജയത്തോടെ ഉറപ്പിച്ചു. ഇന്ന് ബെർണബെയുവിൽ സ്കോട്ടിഷ് ക്ലബായ സെൽറ്റിക്കിനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് വിജയിച്ചില്ലായിരുന്നു എങ്കിൽ റയൽ മാഡ്രിഡിന് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ആവില്ലായിരുന്നു.

റയൽPicsart 22 11 03 01 00 20 563

ഇന്ന് ആദ്യ പകുതിയിൽ രണ്ട് പെനാൾട്ടികളിൽ നിന്നായിരുന്നു റയലിന്റെ ഗോളുകൾ വന്നത്. ആദ്യ പെനാൾട്ടി ആറാം മിനുട്ടിൽ മോഡ്രിച് ലക്ഷ്യത്തിൽ എത്തിച്ചു. 21ആം മിനുട്ടിൽ റോഡ്രിഗോ ആണ് രണ്ടാം പെനാൾട്ടി സ്കോർ ചെയ്തത്. ആദ്യ പകുതിയിൽ സെൽറ്റികിനും ഒരു പെനാൾട്ടി കിട്ടി. പക്ഷെ ആ പെനാൾട്ടി കോർതോ തടഞ്ഞ് റയലിനെ രക്ഷിച്ചു.

Picsart 22 11 03 00 59 59 417

രണ്ടാം പകുതിയിൽ ആദ്യം അസെൻസിയീയുടെ ഗോൾ വന്നു. പിന്നാലെ വാൽവെർദെയുടെ പാസിൽ നിന്ന് വിനീഷ്യസിന്റെ ഗോൾ. സ്കോർ 4-0. 71ആം മിനുട്ടിൽ വാല്വെർദെ കൂടെ സ്കോർ ചെയ്തതോടെ ജയം പൂർത്തിയായി. ഒരു ഫ്രീകിക്കിലൂടെ ജോട ആണ് സെൽറ്റികിന്റെ ആശ്വാസ ഗോൾ നേടിയത്.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് 13 പോയിന്റുമായി ഒന്നാമത് ഫിനിഷ് ചെയ്തു. ലൈപ്സിഗ് 12 പോയിന്റുമായി ര‌ണ്ടാമത് ഫിനിഷ് ചെയ്തു‌