ഇന്നലെ പാരീസിലെ ഏറ്റവും വലിയ ഫുട്ബോൾ രാത്രിയിൽ റാഷ്ഫോർഡ് എന്ന 21കാരൻ കാണിച്ച ധൈര്യത്തിന് ഒരു കയ്യടി ആ യുവതാരം അർഹിക്കുന്നു. 94ആം മിനുട്ടിൽ ഒരു പെനാൾട്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുമ്പോൾ അത് മത്സരത്തിലെ അതി നിർണായ നിമിഷമായിരുന്നു. ആ പന്ത് വലയിൽ എത്തിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിക് അല്ലായെങ്കിൽ പുറത്ത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൾട്ടി വിധിച്ച് കൊണ്ട് റഫറിയുടെ തീരുമാനം വന്നപ്പോൾ ആദ്യ പോയി പന്ത് എടുത്തത്. റാഷ്ഫോർഡ് ആയിരുന്നു. താൻ എടുത്തോളം ഈ പെനാൾട്ടി എന്ന് ധൈര്യത്തോടെ റാഷ്ഫോർഡ് പറഞ്ഞു. സ്ഥിരം പെനാൾട്ടി എടുക്കുന്ന പോൾ പോഗ്ബ ഇന്നലെ കളത്തിൽ ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെ ആണ് റാഷ്ഫോർഡ് ഉത്തരാവദിത്തം ഏൽക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ തുടങ്ങിയിട്ട് വർഷം നാലായി എങ്കിലും സീനിയർ കരിയറിൽ ഇതുവരെ പെനാൾട്ടി എടുക്കാത്ത താരമായിരുന്നു റാഷ്ഫോർഡ്. ആ റാഷ്ഫോർഡ് ആണ് തന്റെ കരിയറിലെ ആദ്യ പെനാൾട്ടി ഈ നിർണായക നിമിഷത്തിൽ എടുക്കാൻ ഇറങ്ങിയത്. 21കാരന്റെ മുന്നിൽ ഉള്ളത് ലോകത്തെ മുഴുവൻ പരിചയസമ്പത്തുമുള്ള ലോകം കണ്ട ഏറ്റവും മികച്ച കീപ്പർമാരിൽ ഒരാളായ ബുഫണും. പക്ഷെ ഒട്ടും പതറാതെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാനും യുണൈറ്റഡിനെ ക്വാർട്ടറിലേക്ക് കൊണ്ടുപോകാനും റാഷ്ഫോർഡിനായി.