17കാരന് അരങ്ങേറ്റം, ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിലെ പ്രായം കുറഞ്ഞ താരം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ പി എസ് ജിക്ക് എതിരെ വിജയിച്ചപ്പോൾ കളത്തിൽ മേസൺ ഗ്രീൻവുഡ് എന്ന 17കാരനും ഉണ്ടായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ആയിരുന്നു ഗ്രീൻവുഡ് യുണൈറ്റഡിനായി അരങ്ങേറിയത്. ഗ്രീവുഡിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീം അരങ്ങേറ്റമായിരുന്നു ഇത്. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇന്നലെയോടെ ഗ്രീൻവുഡ് സ്വന്തമാക്കി.

17 വയസ്സും 5 മാസവുമാണ് ഇപ്പോൾ ഗ്രീൻവുഡിന്റെ പ്രായം‌. കഴിഞ പ്രീസീസൺ ടൂറിന് പോയപ്പോൾ സീനിയർ താരങ്ങൾക്ക് ഒപ്പം മേസൺ ഗ്രീൻവുഡ് എന്ന അത്ഭുത ബാലനെയും ടീം കൂട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആദ്യ പ്രൊഫഷണൽ കരാറും ഗ്രീൻവുഡ് അടുത്തിടെ ഒപ്പുവെച്ചു. അക്കാദമി ടീമിനായും യുണൈറ്റഡ് യൂത്ത് ടീമിനായും ഒക്കെ കാഴ്ചവ വെച്ച പ്രകടനങ്ങളുടെ മികവാണ് സീനിയർ ടീമിലേക്ക് ഇത്ര വേഗത്തിൽ ഗ്രീൻവുഡിനെ എത്തിച്ചത്.

Advertisement