വീണ്ടും ഒരു ചുവപ്പ് കാർഡ്, നാണകേടിന്റെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിട്ട് റാമോസ്

- Advertisement -

മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് ഇന്നലെ നാണക്കേടിന്റെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിന് ഒപ്പമെത്തി. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡ് കാണുന്ന കളിക്കാരൻ എന്ന റെക്കോഡിന് ഇനി റാമോസും അവകാശി.

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ തന്റെ നാലാമത്തെ ചുവപ്പ് കാർഡ് ആണ് റാമോസ് കണ്ടത്. ഇബ്രാഹിമോവിച്, എഡ്ഗാർ ഡേവിഡ്സ് എന്നിവർക്ക് ഒപ്പമാണ് നിലവിൽ റാമോസിന്റെ സ്ഥാനം. കരിയറിൽ തന്റെ 26 ആം ചുവപ്പ് കാർഡ് ആണ് താരം ഇന്നലെ കണ്ടത്. സിറ്റി താരം ഗബ്രിയേൽ ജിസൂസിനെ കളിയുടെ 86 ആം മിനുട്ടിൽ ഫൗൾ ചെയ്തതിന് ആണ് റഫറി റാമോസിന് നേരെ ചുവപ്പ് കാർഡ് കാണിച്ചത്.

Advertisement