യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ പിഎസ്ജിയുടെ മത്സരത്തിന് മുന്നോടിയായി സ്റ്റാർ പ്ലെയർ നെയ്മർ ജൂനിയർ ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ചു. ടീമിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ചാമ്പ്യൻസ് ലീഗ് വിജയിക്കുക എന്നതാണ് പിഎസ്ജിയുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ലോകകപ്പ് പോലെയാണെന്നും ഏറ്റവും കുറച്ച് പിഴവുകൾ വരുത്തുന്ന ടീം ഏറ്റവും ദൂരത്തേക്ക് ടൂർണമെബ്റ്റിൽ പോകുമെന്നും നെയ്മർ പറഞ്ഞു.
തന്റെ സഹതാരം കൈലിയൻ എംബാപ്പെയെക്കുറിച്ചും നെയ്മർ സംസാരിച്ചു, എംബപ്പെ ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനാണെന്ന് പറഞ്ഞ നെയ്മർ പരിക്കുമായി മല്ലിടുന്ന എംബാപ്പെയ്ക്ക് ഇന്നത്തെ മത്സരത്തിൽ കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നെയ്മർ പറഞ്ഞു.
മൊണാക്കോയ്‌ക്കെതിരായ മത്സരത്തിനിടെ പിഎസ്‌ജി ടീമംഗങ്ങളുമായുണ്ടായ തർക്കം ഒരു സാധാരണ സംഭവമാണെന്ന് നെയ്മർ പറഞ്ഞു. സ്‌പോർട്‌സിൽ വിയോജിപ്പുകളും ചർച്ചകളും നടക്കുന്നത് അസാധാരണമല്ലെന്നും നെയ്മർ പറഞ്ഞു. ടീമിന് അതിന്റെ പോരായ്മകളെക്കുറിച്ച് അറിയാമെന്നും നെയ്മർ പറഞ്ഞു.