ഡോർട്മുണ്ട് ഇനി മിണ്ടില്ല!! നെയ്മറും പി എസ് ജിയും ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

- Advertisement -

ഫ്രഞ്ച് ക്ലബായ പി എസ് ജിയുടെ പ്രീക്വാർട്ടർ നിർഭാഗ്യങ്ങൾക്ക് അവസാനം. ഇന്ന് പാരീസിൽ ജർമ്മൻ ക്ലബായ ഡോർട്മുണ്ടിനെ തകർത്തു കൊണ്ട് പി എസ് ജി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് കടന്നു. ആദ്യ പാദത്തിലെ ഒരു 2-1ന്റെ പരാജയം ഇന്ന് ടൂഹലിന്റെ ടീമിന് മറികടക്കേണ്ടിയിരുന്നു. ഇന്ന് പാരീസിൽ ഡോർട്മുണ്ടിന്റെ ആദ്യ പാദത്തിലെ ലീഡ് മറികടക്കാൻ ആകെ 45 മിനുട്ട് മാത്രമെ പി എസ് ജിക്ക് വേണ്ടി വന്നുള്ളൂ.

ബ്രസീലിയ താരം നെയ്മർ ആണ് ഇന്ന് പി എസ് ജിക്ക് ലീഡ് നൽകിയ ആദ്യ ഗോൾ നേടിയത്. 28ആം മിനുട്ടിൽ ഡി മറിയ എടുത്ത കോർണറിൽ ഒരു ഫ്രീ ഹെഡറിലൂടെ നെയ്മർ വലകുലുകുക ആയിരുന്നു. നെയ്മറിന്റെ ചാമ്പ്യൻസ് ലീഗിലെ 35ആമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ ബെർനാട് പി എസ് ജിയുടെ രണ്ടാം ഗോൾ നേടി.

ഈ ഗോളോടെ 2-0ന് കളിലും 3-2ന്റെ അഗ്രിഗേറ്റിലും പി എസ് ജിക്ക് മുന്നിൽ എത്താൻ ആയി. രണ്ടാം പകുതിയിൽ ഈ ലീഡ് സമർത്ഥമായി നിലനിർത്താൻ പി എസ് ജിക്ക് ആയി. ഡോർട്മുണ്ടിന്റെ സ്ട്രൈക്കർ ഹാളണ്ടിനെ അടക്കം അടക്കി നിർത്താൻ ഇന്ന് പി എസ് ജി ഡിഫൻസിനായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ചുവപ്പ് കാർഡ് കാരണം എമിറെ ചാനെ ഡോർട്മുണ്ടിന് നഷ്ടപ്പെടുകയും ചെയ്തതോടെ ഒഇ എസ് ജിയുടെ ജയം ഉറപ്പായി.

കൊറോണ കാരണം ആരാധകർ ഇല്ലാതെ ആയിരുന്നു ഇന്ന് പി എസ് ജി ഡോർട്മുണ്ട് മത്സരം ഇന്ന് നടന്നത്. അവസാന മൂന്ന് സീസണിലും പ്രീക്വർട്ടറിൽ പരാജയപ്പെട്ട് പുറത്താകാനായിരുന്നു പി എസ് ജിയുടെ വിധി. മൂന്ന് വർഷത്തിനു ശേഷമുള്ള ക്വാർട്ടർ ഫൈനൽ പ്രവേശനം പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നത്തിന് വീണ്ടും ചിറക് കൊടുക്കും

Advertisement