ഫൈനലിൽ തോറ്റ ക്ഷീണം തീർക്കാൻ ആക്രമണം, നൂറോളം പി എസ് ജി ആരാധകർ അറസ്റ്റിൽ

- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റ പരാജയത്തിന്റെ ക്ഷീണം പി എസ് ജി ആരാധകർ തീർത്തത് പാരീസ് നഗരത്തിന് തീയിട്ട് കൊണ്ടായിരുന്നു‌. ബയേണിന് എതിരായ പി എസ് ജിയുടെ സ്വപ്ന ഫൈനൽ കാണാം പാരീസിൽ ആയിരങ്ങളാണ് പല സ്ഥലങ്ങളിലായി തടിച്ചു കൂടിയത്. സാമൂഹിക അകലം പാലിക്കണം എന്ന ശക്തമായ നിർദ്ദേശം നിലവിൽ ഉണ്ടായിരുന്നു എങ്കിലും ആരാധകർ ഇത് വക വെക്കാതെ പി എസ് ജി സ്റ്റേഡിയത്തിന് പുറത്ത് വലിയ സ്ക്രീനിൽ മത്സരം കണ്ടു.

പി എസ് ജി പരാജയപ്പെട്ടതോടെയാണ് ആക്രമണം പൊട്ടിപുറപ്പെട്ടത്. പോലീസുമായു സംഘർഷത്തിലായ പി എസ് ജി ആരാധകർ വാഹങ്ങൾ അഗ്നിക്ക് ഇരയാക്കുകയും കടകൾ അടിച്ചു തകർക്കുകയും ചെയ്തു. പോലീസ് നൂറോളം പി എസ് ജി ആരാധകരെ അറസ്റ്റ് ചെയ്യേണ്ടി വന്നു. എന്നിട്ടും രാത്രി നീളെ തെരുവുകളിൽ സംഘർഷാവസ്ഥ തുടർന്നു. ടീമിന്റെ ഫൈനലിലെ പ്രകടനത്തിലെ നിരാശയാണ് ആക്രമണങ്ങളുടെ മൂല കാരണം. നേരത്തെ സെമി ഫൈനൽ വിജയം ആഘോഷിക്കുമ്പോഴും പി എസ് ജി ആരാധകരും പോലീസും തമ്മിൽ സംഘർഷമുണ്ടായുരുന്നു.

Advertisement