“സിറ്റിക്ക് എതിരെ പി എസ് ജിക്ക് ആയിരുന്നു ആധിപത്യം, ഇതിലും നല്ല ഫലം അർഹിച്ചിരുന്നു”

Newsroom

മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ രണ്ട് പാദങ്ങളിലായി 4-1ന്റെ പരാജയം ഏറ്റുവാങ്ങി എങ്കിലും പി എസ് ജി മികച്ച രീതിയിലാണ് കളിച്ചത് എന്ന് പി എസ് ജിയുടെ പരിശീലകൻ പോചടീനോ പറഞ്ഞു. രണ്ട് പാദങ്ങളും നോക്കിയാൽ പി എസ് ജി സിറ്റിക്ക് മേൽ ആധിപത്യം പുലർത്തിയിരുന്നു എന്നത് വ്യക്തമാണ്. സിറ്റി പോലൊരു ടീമിനു മേൽ ആധിപത്യം നേടുക എളുപ്പമല്ല എന്നും പോചടീനോ പറഞ്ഞു.

ഇതിലും മികച്ച ഫലം പി എസ് ജി അർഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങൾ മുതലെടുക്കാൻ കഴിയത്തത് ആണ് പി എസ് ജിക്ക് പ്രശ്നമായത്. സിറ്റി ആണെങ്കിൽ ക്ലിനിക്കൽ ആയി അവർക്ക് കിട്ടിയ അവസരങ്ങൾ മുതലെടുത്തു എന്നും പോചടീനോ പറഞ്ഞു. പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗിൽ ഇത്തവണ നല്ല യാത്ര ആയിരുന്നു. ബാഴ്സലോണയെയും ബയേണെയും പരാജയപ്പെടുത്താൻ തങ്ങൾക്ക് ആയി എന്നും പി എസ് ജി പരിശീലകൻ പറഞ്ഞു.