പോർട്ടോയ്ക്കും തടയാനാകാത്ത ലിവർപൂളിന്റെ ഹോം കരുത്ത്

Newsroom

ലിവർപൂൾ തങ്ങളുടെ ഹോം ഗ്രൗണ്ടിലെ മികച്ച ഫോം തുടരുന്നു. ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ തീർത്തും ഏകപക്ഷീയമായ വിജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഒരു തരത്തിൽ ഉള്ള വെല്ലുവിളിയും പോർട്ടോയ്ക്ക് ഉയർത്താൻ ആയില്ല.

ആദ്യ പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്. കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ലിവർപൂൾ മുന്നിൽ എത്തിയിരുന്നു. നാബി കെയ്റ്റയുടെ ഒരു ഷോട്ട് ഡിഫ്ലക്റ്റഡ് ആയായിരുന്നു ആദ്യ ഗോൾ ലഭിച്ചത്. കെയ്റ്റയുടെ രണ്ട് മത്സരങ്ങളിൽ നിന്നുള്ള രണ്ടാം ഗോളായിരുന്നു ഇത്. കളിയുടെ 26ആം മിനുട്ടിൽ ഒരു ടാപിന്നിലൂടെ ഫെർമീനോ ലിവർപൂളിന്റെ രണ്ടാം ഗോളും നേടി. ആ രണ്ട് ഗോൾ മതിയായിരുന്നു ലിവർപൂളിന് വിജയം ഉറപ്പിക്കാൻ.