അയാക്സിന് ഒരാഴ്ച്ച വിശ്രമം നൽകിയത് ശരിയായ നടപടിയല്ല – പോചെറ്റിനോ

Jyotish

ചാമ്പ്യൻസ് ലീഗിന് മുന്നോടിയായി ഡച്ച് ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാമിന് കഴിഞ്ഞ വിക്കെന്റിൽ മത്സരം ഒഴിവാക്കി കൊടുത്തിരുന്നു ഡച്ച് എഫ് എ. ഈ നടപടി ശരിയായ തീരുമാനം ആയിരുന്നില്ലെന്ന് പറഞ്ഞ് ടോട്ടെൻഹാം ഹോട്ട്സ്പർസ് പരിശീലകൻ പോചെറ്റിനോ രംഗത്തെതി.

ഫുട്ബോളിൽ ഒരു ടീമിന് മാത്രമായി ഇത്തരം ഇളവുകൾ നൽകുന്നത് ശരിയായ നടപടിയല്ലെന്നാണ് പ്രീമിയർ ലീഗ് പരിശീലകന്റെ അഭിപ്രായം. വമ്പന്മാരെ അട്ടിമറിച്ചാണ് അയാക്സിന്റെ യുവനിര ചാമ്പ്യൻസ് ലീഗ് സെമിയിലേക്കെതിയത്. റയൽ മാഡ്രിഡും യുവന്റസും അയാക്സിന്റെ യുവനിരയുടെ മുൻപിൽ കീഴടങ്ങിയ യൂറോപ്പിലെ വമ്പന്മാരാണ്. ഇന്ന് ലണ്ടനിൽ ആദ്യ സെമിയിൽ അയാക്സ് സ്പർസിനോട് ഏറ്റുമുട്ടും.