കോസ്റ്റയും പ്യാനിചും തിരികെയെത്തി, ലിയോണിനെതിരായ യുവന്റസ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരിനായുള്ള യുവന്റസ് സ്ക്വാഡ് പ്രഖ്യാപിച്ചു. അവസാന ആഴ്ചകളിൽ പരിക്ക് കാരണം ടീമിൽ ഇല്ലാതിരുന്ന ഡഗ്ലസ് കോസ്റ്റ, ഖദീര എന്നിവർ ടീമിൽ തിരികെയെത്തി. ചെറിയ പരിക്ക് കാരണം അവസാന മത്സരത്തിൽ ഇല്ലാതിരുന്ന പ്യാനിച്, ഹിഗ്വയിൻ എന്നിവ്സ്രും സ്ക്വാഡിൽ എത്തിയിട്ടുണ്ട്. നാളെ ഫ്രാൻസിൽ വെച്ച് ലിയോണിനെ ആണ് യുവന്റസ് നേരിടുന്നത്.

യുവന്റസിന്റെ ക്യാപ്റ്റൻ കെല്ലിനിയും ദീർഘകാലത്തിനു ശേഷം ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ എത്തിയിട്ടുണ്ട്. പരിക്ക് കാരണം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നും കെല്ലിനി കളിച്ചിരുന്നില്ല.

Juventus squad for Lyon: Szczesny, Pinsoglio, Buffon; De Sciglio, Chiellini, De Ligt, Alex Sandro, Danilo, Bonucci, Rugani; Pjanic, Khedira, Ramsey, Matuidi, Rabiot, Bentancur; Ronaldo, Dybala, Douglas Costa, Cuadrado, Higuain, Bernardeschi