പിക്വെ തിരികെയെത്തി, ഇന്ന് പി എസ് ജിക്ക് എതിരെ കളിക്കും

Newsroom

ഇന്ന് പി എസ് ജിയെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേരിടും മുമ്പ് ഒരു വലിയ ആശ്വാസ വാർത്തയാണ് പി എസ് ജിക്ക് ലഭിച്ചിരിക്കുന്നത്. അവരുടെ പ്രധാന സെന്യർ ബാക്കായ പികെ തിരികെ എത്തിയിരിക്കുകയാണ്. അവസാന മൂന്ന് മാസമായി പരിക്ക് കാരണം പുറത്തായിരുന്ന പികെ ഇന്ന് ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ബാഴ്സലോണ സ്ക്വാഡിൽ ഇടം നേടി. അറോഹോയുടെ അഭാവത്തിൽ പികെ നേരെ ആദ്യ ഇലവനിൽ എത്താൻ ആണ് സാധ്യത.

കാൽ മുട്ടിനേറ്റ പരിക്ക് കാരണമായിരുന്നു പികെ പുറത്തിരിക്കേണ്ടി വന്നത്. പികെയും ലെങ്ലെറ്റുമാകും ഇന്ന് പി എസ് ജിക്ക് എതിരെ ഇറങ്ങുക. ഡെസ്റ്റ്, ബ്രെത്വൈറ്റ് എന്നിവരും പരിക്ക് മാറി എത്തിയിട്ടുണ്ട്. അൻസു ഫതി, സെർജി റൊബേർട്ടോ എന്നിവർ സ്ക്വാഡിൽ ഇല്ല. രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Barca squad
20210216 180600