മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സൈനിംഗ് ആയ വാൻ ഡെ ബീകിന് അവസരം കിട്ടാത്തതിൽ ഉയരുന്ന വിമർശനങ്ങൾ പ്രതിരോധിച്ച് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ രംഗത്ത്. താരങ്ങളെ പുറത്ത് ഇരുത്തുക എളുപ്പമല്ല. കഴിഞ്ഞ മത്സരത്തിൽ പോഗ്ബ, മാറ്റിച്, വാൻ ഡെ ബീക് എന്നിവരൊക്കെ പുറത്തിരുന്നു. ഇവരൊക്കെ രാജ്യാന്തര മത്സരങ്ങളിൽ വലിയ പരിചയസമ്പത്ത് ഉള്ളവരാണ്. എന്നാൽ ഇത് കാണിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ക്വാഡ് മെച്ചപ്പെടുന്നതാണ് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.
വലിയ ലക്ഷ്യങ്ങൾ ഉണ്ടാകുമ്പോൾ ആണ് വലിയ സ്ക്വാഡ് ഉണ്ടാവുക എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഫുട്ബോൾ നിരീക്ഷകർക്കും പഴയ കളിക്കാർക്കും ഒക്കെ വിമർശിക്കാം എന്നും എന്നാൽ മൂന്ന് മത്സരങ്ങളിൽ ആദ്യ ഇലവനിൽ എത്തിയില്ല എന്നത് കൊണ്ട് വാൻ ഡെ ബീക് യുണൈറ്റഡിന് വേണ്ടാത്ത താരമെന്ന് വിധിക്കുന്നത് ശരിയല്ല എന്നും ഒലെ പറഞ്ഞു. സീസൺ വലിയ സീസൺ ആണ്. വാൻ ഡെ ബീക് യുണൈറ്റഡിൽ വളരെ പ്രാധാന്യമുള്ള താരമായി തന്നെ ഉണ്ടാകും എന്നും ഒലെ പറഞ്ഞു. നാളെ ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡ് ലെപ്സിഗിനെ നേരിടാൻ ഇരിക്കുകയാണ്