“ബാഴ്സലോണക്ക് മെസ്സി എന്ന പോലെ അത്ലറ്റിക്കോ മാഡ്രിഡിന് ഒബ്ലക്”

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡ് ഗോൾ കീപ്പർ ഒബ്ലകിനെ പുകഴ്ത്തികൊണ്ട് പരിശീലകൻ സിമിയോണി രംഗത്ത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ മെസ്സിയാണ് ഒബ്ലക് എന്ന് സിമിയോണി പറഞ്ഞു. ബാഴ്സലോണക്ക് മെസ്സി എങ്ങനെയാണൊ അത് പോലെയാണ് തങ്ങൾക്ക് ഒബ്ലക്. മെസ്സി ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ച് ആണ് ബാഴ്സലോണയെ രക്ഷിക്കുന്നത് എങ്കിൽ ഒബ്ലക് ഗോൾ തടഞ്ഞാണ് അത്ലറ്റികോയെ രക്ഷിക്കുന്നത്. സിമിയോണി പറഞ്ഞു.

ഇന്നലെ ലിവർപൂളിനെതിരെ ഗംഭീര പ്രകടനമായിരുന്നു ഒബ്ലക് കാഴ്ചവെച്ചത്. 9 സേവുകളാണ് താരം ആൻഫീൽഡിൽ ഒബ്ലക് നടത്തിയത്. ലിവർപൂൾ ഗോൾ കീപ്പർ അഡ്രിയൻ മറുവശത്ത് പിഴവുകൾ വരുത്തിയപ്പോൾ ഒബ്ലക് ലോകനിലവാരമുള്ള പ്രകടനം പോസ്റ്റുകൾക്ക് മുന്നിൽ കാഴ്ചവെച്ചു. ഒബ്ലകിന്റെ ലിവർപൂളിനെതിരായ പ്രകടനം അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ ഒരിക്കലും മറക്കില്ല എന്ന് സിമിയോണി പറഞ്ഞു.

Advertisement