കോഴിക്കോട്ടുകാരൻ ലിയോൺ അഗസ്റ്റിൻ ബെംഗളൂരു എഫ് സിയുടെ മികച്ച റിസേർവ് താരം

- Advertisement -

ലിയോൺ അഗസ്റ്റിൻ എന്ന കോഴിക്കോടുകാരൻ ബെംഗളൂരു എഫ് സിയിൽ പുരസ്കാരം. ബെംഗളൂരു എഫ് സിയുടെ മികച്ച റിസേർവ് താരത്തിനുള്ള പുരസ്കാരമാണ് കഴിഞ്ഞ ദിവസം ലിയോൺ അഗസ്റ്റിൻ സ്വന്തമാക്കിയത്. ഈ കഴിഞ്ഞ സീസണിലെ ബെംഗളൂരു എഫ് സി അവാർഡ രാത്രിയിൽ ആയിരുന്നു പ്രഖ്യാപനം. ബെംഗളൂരു എഫ് സിയുടെ ബി ടീമിനായി നടത്തിയ ഗംഭീര പ്രകടനമാണ് ലിയോണെ പുരസ്കാര ജേതാവാക്കിയത്.

ഇത്തവണ ഐ എസ് എല്ലിലും ലിയോൺ ഇറങ്ങിയിരുന്നു. രണ്ട് ഐ എസ് എൽ മത്സരങ്ങൾ കളിച്ച ലിയോൺ ഒരു അസിസ്റ്റും സ്വന്തമാക്കി. ബെംഗളൂരു എഫ് സിയുടെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന് ഐ എസ് എല്ലിൽ ഒരു അസിസ്റ്റ് നൽകുന്ന ആദ്യ താരമായി ലിയോൺ മാറിയിരുന്നു. മുമ്പ് ബെംഗളൂരു അക്കാദമി ക്യാപ്റ്റനായിരുന്നു മുമ്പ് ലിയോൺ.

ഗുർപ്രീത് സിംഗ് ബെംഗളൂരു എഫ് ഐയുടെ ഈ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ് വാങ്ജം ആണ് ആരാധകരുടെ മികച്ച താരം. നിഷു കുമാർ ഹൈദരാബാദിനെതിരെ നേടിയ ഗോൾ മികച്ച ഗോളായും തിരഞ്ഞെടുത്തു.

Advertisement