ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തി നെയ്മർ

- Advertisement -

ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിനൊപ്പമെത്തി നെയ്മർ. പിഎസ്ജിയുടെ അറ്റലാന്റയോടുള്ള ക്വാർട്ടർ പോരാട്ടത്തിലാണ് നെയ്മർ ഈ നേട്ടം സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിലെ ഒരു മത്സരത്തിൽ ഏറ്റവുമധികം സക്സസ്ഫുൾ ഡ്രിബിളുകൾ എന്ന നേട്ടത്തിന് ഉടമ മെസ്സിയായിരുന്നു. 2008 ഏപ്രിലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിലാണ് മെസ്സി ഈ ചാമ്പ്യൻസ് ലീഗ് നേട്ടം സ്വന്തമാക്കിയത്.

അറ്റലാന്റക്കെതിരായ മത്സരത്തിൽ 16 സക്സസ്ഫുൾ ഡ്രിബിളുകൾ നടത്തി നെയ്മറും മെസ്സിയുടെ റെക്കോർഫിനൊപ്പമെത്തിയീരിക്കുകയാണ്. 12 വർഷത്തിന് ശേഷമാണ് ഈ നേട്ടം കൈവരിക്കാൻ ഒരു താരത്തിന് സാധിക്കുന്നത്. അറ്റലാന്റക്കെതിരെ ഇഞ്ചുറി ടൈമിൽ വീണ ഇരട്ട ഗോളുകളാണ് ഇന്ന് പിഎസ്ജിയെ സഹായിച്ചത്. കളിയിലെ താരമായി മാറിയ നെയ്മർ തന്നെയായിരുന്നു പിഎസ്ജിയുടെ അക്രമണനിരയുടെ ചുക്കാൻ പിടിച്ചത്.

Advertisement