ചർച്ചിൽ ബ്രദേഴ്സിനെ തിരിച്ചെടുത്തത് എന്തിനെന്ന് വ്യക്തമാക്കി എ ഐ എഫ് എഫ്

Photo: Goal.com
- Advertisement -

കഴിഞ്ഞ ഐലീഗ് സീസണിൽ റിലഗേറ്റ് ചെയ്യപ്പെട്ട ചർച്ചിലിനെ പുതിയ ഐലീഗ് സീസണിൽ നിലനിർത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി എ ഐ എഫ് എഫ് രംഗത്ത്. വെസ്റ്റേൺ മേഖലയിൽ നിന്ന് ഒരു ഫുട്ബോൾ ടീം പോലും ഐലീഗിൽ ഉണ്ടാകില്ല എന്ന കാരണം കണക്കിലെടുത്താണ് ചർച്ചിലിനെ ഐലീഗിലേക്ക് തിരിച്ചെടുത്തത് എന്ന് സുബ്രദ ദത്ത പറഞ്ഞു.

ദേശീയ ഫുട്ബോളിൽ എക്കാലത്തും ശക്തരായ ടീമുകൾ ഗോവയിൽ നിന്ന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഐലീഗിൽ ആകെ ചർച്ചിൽ മാത്രമെ ഗോവയിൽ നിന്ന് ഉള്ളൂ. അതാണ് എ ഐ എഫ് എഫ് ഇങ്ങനെ ഒരു നടപടി എടുക്കാനുള്ള കാരണം.മുമ്പ് ഐസാളിനെയും എ ഐ എഫ് എഫ് ഇങ്ങനെ തിരിച്ചെടുത്തിരുന്നു. തിരിച്ചെത്തിയ സീസണിൽ തന്നെ ഐസാൾ കിരീടം നേടിയിരുന്നു എന്നതും സുബ്രദ ദത്ത ഓർമ്മിപ്പിച്ചു.

കഴിഞ്ഞ സീസൺ ഐലീഗിൽ അവസാനമല്ല ഫിനിഷ് ചെയ്തത് എങ്കിലും ഇന്ത്യൻ ആരോസിന് റിലഗേഷൻ ഇല്ലാത്തതിനാൽ ചർച്ചിൽ റിലഗേറ്റ് ചെയ്യപ്പെടുകയായിരുന്നു.

Advertisement