അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് ഒക്ടോബർ 20ന് ആരംഭിക്കും, ഫൈനൽ ഇസ്താംബൂള്ളിൽ

- Advertisement -

അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഒക്ടോബർ 20നു ആരംഭിക്കും. യുവേഫയാണ് തീയ്യതികൾ പുറത്ത് വിട്ടത്. 2020-21 സീസൺ ഒക്ടോബർ 20നു ആരംഭിച്ച് ഫൈനൽ മെയ് 29നു ഇസ്താംബൂളിൽ അവസാനിക്കും. ഗ്രൂപ്പ് സ്റ്റേജിന്റെ രണ്ടാം റൗണ്ട് ഒക്ടോബർ 27/28 നായിരിക്കും. മൂന്നാം റൗണ്ട് നവംബർ 3/4 തീയ്യതികളിലും നാലാം റൗണ്ട് നവംബർ മാസം തന്നെ 24/25 നും ആയിരിക്കും.

അഞ്ചും ആറും റൗണ്ടുകൾ ഡിസംബർ 1/2 , ഡിസംബർ 8/9 തീയ്യതികളിൽ ആയിരിക്കും. പ്രീ ക്വാർട്ടർ ഫസ്റ്റ് ലെഗ് ഫെബ്രുവരിയിലും സെക്കന്റ് ലെഗ് മാർച്ച് ആദ്യബാരത്തിലും ആയിരിക്കും. ക്വാർട്ടർ ഫൈനലിന്റെ ആദ്യ ലെഗ് ഏപ്രിൽ 6/7 തീയതികളിലും റിട്ടേൺ ലെഗ് ഏപ്രിൽ 13/14 2021ലും ആയിരിക്കും. സെമി ഫൈനലുകൾ ആദ്യ ലെഗ് ഏപ്രിൽ 27/28 2021ലും റിട്ടേൺ ലെഗ് മെയ് 4/5 തീയ്യതികളിലും നടക്കും. 2020-21 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ നടക്കുക തുർക്കിയിലെ ഇസ്താംബൂളിലെ അറ്റടർക്ക് സ്റ്റേഡിയത്തിലായിരിക്കും.

Advertisement