മിലികിന് ഹാട്രിക്ക്, നാപോളി പ്രീക്വാർട്ടറിൽ

- Advertisement -

പരിശീലകൻ ആഞ്ചലോട്ടി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ഒരു ഗംഭീര വിജയവുമായി നാപോളി ചാമ്പ്യൻസ് ലെഫിന്റെ പ്രീക്വാർട്ടറിലേക്ക് കടന്നു. ഇന്ന് ഗെങ്കിനെ നേരിട്ട നാപോളി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം ആണ് നേടിയത്. മിലികിന്റെ ആദ്യ പകുതിയിലെ ഹാട്രിക്കാണ് നാപോളിക്ക് ഈ വലിയ വിജയം നേടി കൊടുത്തത്.

കളി തുടങ്ങി ആദ്യ 38 മിനുട്ടിൽ തന്നെ മിലിക് ഹാട്രിക്ക് നേടിയിരുന്നു. ഒരു പെനാൾട്ടിയും അടങ്ങിയതായിരുന്നു ഹാട്രിക്ക്. രണ്ടാം പകുതിയിൽ മെർടൻസും കൂടെ ഗോളടിച്ചതോടെ നാപോളിയുടെ പ്രീക്വാർട്ടർ ഉറച്ചു. 12 പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ആണ് നാപോളി ഫിനിഷ് ചെയ്തത്.

Advertisement