ഇന്ന് ചാമ്പ്യൻസ് ലീഗിൽ നാപോളിക്ക് എതിരെ പരാജയപ്പെട്ടാൽ തന്നെ ക്ലബ് പുറത്താക്കും എന്ന് കരുതുന്നില്ല എന്ന് പരിശീലകൻ സെറ്റിയൻ. ഇന്നത്തേത് തന്റെ അവസാന മത്സരമാണ് ക്ലബിൽ എന്ന് താൻ ചിന്തിച്ചിട്ടു തന്നെ ഇല്ലായെന്ന് സെറ്റിയൻ പറഞ്ഞു. ഇന്ന് നാപോളിയെ പരാജയപ്പെടുത്താൻ ബാഴ്സലോണക്ക് ആകും എന്നും സെറ്റിയൻ പറഞ്ഞു. ചെറിയ കാലയളവിൽ ഒരുപാട് മത്സരങ്ങൾ കളിച്ചതിന്റെ ക്ഷീണം ബാഴ്സലോണക്ക് ഉണ്ടായിരുന്നു എന്നും സെറ്റിയൻ പറഞ്ഞു.
ഈ ചെറിയ ഇടവേള ബാഴ്സലോണ താരങ്ങൾക്ക് ഊർജ്ജം തിരികെ നൽകും അദ്ദേഹം പറഞ്ഞു. നാപോളി ആദ്യ പാദത്തിനു ശേഷം ടീമെന്ന നിലയിൽ ഒരുപാട് മെച്ചപ്പെട്ടു എന്ന് സെറ്റിയൻ പറഞ്ഞു. നാപോളിയുടെ പൊസഷൻ ഫുട്ബോളും ഡിഫൻസും മികച്ചതാണ്. അറ്റാക്കിലും അവർക്ക് ഗംഭീര താരങ്ങളുണ്ട്. സെറ്റിയൻ പറഞ്ഞു. ആദ്യ പാദത്തിൽ ഇരു ടീമുകളും 1-1 എന്ന സമനിലയിൽ പിരിഞ്ഞിരുന്നു.