യുവന്റസിന് പകരം ചാമ്പ്യൻസ് ലീഗിലേക്കില്ല‍, വാർത്ത നിഷേധിച്ച് നാപോളി

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് പകരം നാപോളി എത്തുമെന്ന വാർത്തകൾ നിഷേധിച്ച് ക്ലബ്ബ് പ്രസ്താവന ഇറക്കി. സൂപ്പർ ലീഗ് രൂപികരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന യുവന്റസിന് പകരം നാപോളിയെ ചാമ്പ്യൻസ് ലീഗിൽ കളിപ്പിക്കണമെന്ന് നാപോളി പ്രസിഡന്റ് ഓറിലിയോ ഡി ലോറെന്റിസ് യുവേഫയോട് ആവശ്യപ്പെട്ടു എന്ന തരത്തിലായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ സീസൺ സീരി എയിൽ അഞ്ചാമതായാണ് നാപോളി കളിയവസാനിപ്പിച്ചത്.

ഇറ്റലിയിൽ നിന്നും ഇന്റർ,മിലാൻ,അറ്റലാന്റ,യുവന്റസ് എന്നീ ടീമുകളാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. എന്നാൽ യുവന്റസിന് അയോഗ്യത കല്പിച്ച് നാപോളിയെ ടൂർണമെന്റിൽ എത്തിക്കണമെന്ന് ക്ലബ്ബ് പ്രസിഡന്റ് ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾ അടിസ്ഥാനരഹിതമെന്നാണ് നാപോളി അറിയിച്ചിരിക്കുന്നത്.

Previous article“ഇറ്റലി യൂറോയുടെ സെമിയിൽ കടക്കും”
Next articleടി20 ലോകകപ്പ് വേദിയായി യുഎഇയ്ക്കൊപ്പം ഒമാനും പരിഗണനയിൽ