“ഇറ്റലി യൂറോയുടെ സെമിയിൽ കടക്കും”

Images (28)
- Advertisement -

ഇറ്റലി യൂറോ കപ്പിന്റെ സെമിയിൽ കടക്കുമെന്ന് ഇതിഹാസ താരം അലസാൻഡ്രോ ഡെൽ പിയറോ. അവസാന നാലിൽ എത്താനുള്ള ക്വാളിറ്റി ഇറ്റലിക്കുണ്ടെന്നാണ് ഇറ്റാലിയൻ ഇതിഹാസം പറയുന്നത്. എങ്കിലും യൂറോയുടെ നോക്കൗട്ട് സ്റ്റേജ് പ്രവചനതീതമാണെന്നും ഡെൽ പിയറോ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 2018ന് ശേഷം പരാജയമറിയാത്ത കുതിപ്പാണ് ഇറ്റാലിയൻ ടീം നടത്തിക്കൊണ്ടിരിക്കുന്നത്.

തുടർച്ചായ 8 വിജയങ്ങളുമായാണ് യൂറോ കപ്പിലേക്ക് ഇറ്റലിയെത്തുന്നത്. യൂറോക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇറ്റലി വീഴ്ത്തിയത്. ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് തന്നെയാണ് കിരീടം നേടാൻ ഫേവറൈറ്റ്സ് എന്ന് സൂചിപ്പിച്ച ഡെൽ പിയറോ മാൻചിനിയുടെ കീഴിൽ അസൂറിപ്പട ശക്തരാണെന്നും പറഞ്ഞു.

Advertisement