കുങ്ഫു കിക്കിന് മാപ്പു പറഞ്ഞ് മുള്ളർ

Newsroom

ഇന്നലെ അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം ചെയ്ത് ഫൗളിന് മുള്ളർ മാപ്പു പറഞ്ഞു. ഇന്നലെ കളിയുടെ 67ആം മിനുട്ടിൽ ആയിരുന്നു ഉയർന്ന് ചാടി അയാക്സ് താരമായ തഗ്ലിയാഫികോയെ മുള്ളർ ചവിട്ടിയത്. ആ കിക്ക് മനപ്പൂർവ്വം ചെയ്തത് അല്ലായെന്നും പന്തിനായി ശ്രമിക്കുമ്പോൾ പറ്റിയതാണെന്നും മുള്ളർ പറഞ്ഞു. മുള്ളറിന്റെ ഈ കുങ്ഫു കിക്കിന് ഉടൻ തന്നെ ചുവപ്പ് കാർഡ് കിട്ടിയിരുന്നു.

താൻ തഗ്ലിയാഫികോയോട് മാപ്പു പറയുന്നു ബയേൺ താരമായ മുള്ളർ പറഞ്ഞു. താരത്തിന്റെ പരിക്ക് പെട്ടെന്ന് ഭേദമാകട്ടെ എന്നും താൻ ഇഞ്ച്വറി പറ്റാൻ ഉദ്ദേശിച്ച് ചെയ്തത് അല്ലെന്നും മുള്ളർ പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ മുള്ളറിന്റേതടക്കം രണ്ട് ചുവപ്പ് കാർഡുകൾ പിറന്നിരുന്നു. മത്സരം 3-3 എന്ന സ്കോറിലാണ് അവസാനിച്ചത്.