ഹീറോ ആയി മോയിസെ കീൻ! പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയം

Img 20201029 011246
- Advertisement -

കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ പി എസ് ജിക്ക് വിജയം. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ട പി എസ് ജി ഇന്ന് എവേ മത്സരത്തിൽ തുർക്കിഷ് ചാമ്പ്യന്മാരായ ഇസ്താംബുൾ ബസക്ഷയറിനെയാണ് തോൽപ്പിച്ചത്. അത്ര എളുപ്പമായിരുന്നില്ല പി എസ് ജിയുടെ വിജയം. ബസക്ഷയറിന്റെ മികച്ച പോരാട്ടം മറികടന്ന് എതിരില്ലാത്ത രണ്ടു ഗോളിനാണ് പി എസ് ജി വിജയിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ പരിക്ക് കാരണം നെയ്മറിനെ നഷ്ടപ്പെട്ട പി എസ് ജി അത്ര മികച്ച പ്രകടനമല്ല ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ മോയിസെ കീനിന്റെ ഹെഡറാണ് പി എസ് ജിക്ക് ലീഡ് നൽകിയത്. എമ്പപ്പെ എടുത്ത കോർണറിൽ നിന്ന് ഫ്രീ ഹെഡറിലൂടെയാണ് കീൻ ഗോൾ നേടിയത്. 79ആം മിനുട്ടിൽ വീണ്ടും കീൻ എമ്പപ്പെ കൂട്ടുകെട്ട് യോജിച്ചു. വീണ്ടും എമ്പപ്പെ അസിസ്റ്റ് കീനിന്റെ ഗോൾ. കീൻ അവസാന രണ്ട് മത്സരങ്ങളിൽ നിന്നായി പി എസ് ജിക്ക് വേണ്ടി നാലു ഗോളുകൾ നേടി.

പി എസ് ജിക്ക് എതിരെ നല്ല അവസരങ്ങൾ ബസക്ഷയർ സൃഷ്ടിച്ചിരുന്നു. പക്ഷെ അപ്പോഴെല്ലാം ഗോൾ പോസിറ്റിന് മുന്നിൽ കെയ്ലർ നവസ് പി എസ് ജിയുടെ രക്ഷകനായി എത്തി.

Advertisement