നെയ്മറിന് പരിക്ക്

20201029 000525
- Advertisement -

പി എസ് ജി താരം നെയ്മറിന് പരിക്ക്. ഇന്ന് നടന്ന പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിലാണ് നെയ്മറിന് പരിക്കേറ്റത്‌. ഇന്ന് ഇസ്താംബുൾ ബസ്ക്ഷിയറിനെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ പരിക്ക് അനുഭവപ്പെട്ട നെയ്മർ ഉടൻ തന്നെ സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. തുടയെല്ലിനാണ് പരിക്കേറ്റത് എന്നാണ് ആദ്യ നിഗമനം.

താരത്തിന്റെ പരിക്ക് സാരമുള്ളതാണോ എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തമാവുകയുള്ളൂ. എന്തായലും പരിക്ക് പി എസ് ജിക്കും ബ്രസീലിനും ഒരുപോളെ പ്രശ്നമാകും. പി എസ് ജിക്ക് ലെപ്സിഗിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മറിനെ നഷ്ടമായേക്കും. ബ്രസീലിന് ആകട്ടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും വരാൻ ഉണ്ട്. ഇതിനകം പരിക്കേറ്റ് കൗട്ടീനോയെ നഷ്ടമായ ബ്രസീലിന് നെയ്മറിന്റെ കൂടെ നഷ്ടം വലിയ തിരിച്ചടിയാകും.

Advertisement