ലയണൽ മെസ്സിക്ക് ഇതിൽ കൂടുതൽ എന്താണ് ചെയ്യാം ആവുക എന്നാകും ആരാധകർ ചോദിക്കുക. തന്റെ ഏറ്റവും മികച്ച ഫോമിൽ ഈ സീസണിൽ മുഴുവൻ കളിച്ചിട്ടും ഒരു വമ്പൻ തോൽവിക്ക് ഇപ്പുറം നാണൽകേടുമായി നിൽക്കേണ്ട അവസ്ഥയിലാണ് മെസ്സി. ഈ സീസൺ തുടക്കത്തിൽ മെസ്സി പറഞ്ഞത് തനിക്ക് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് വേണം എന്നായിരുന്നു. അത് മാത്രമാണ് ഈ സീസണിലെ ലക്ഷ്യം എന്നായിരുന്നു.
എന്നാൽ ആൻഫീൽഡിൽ മെസ്സിയുടെ ആ ലക്ഷ്യം വീണ് ഉടഞ്ഞിരിക്കുകയാണ്. മെസ്സി മാത്രമെ ഇന്ന് ലിവർപൂളിന് എന്തെങ്കിലും സമ്മർദ്ദം ഗോൾ മുഖത്ത് നൽകിയിരുന്നുള്ളൂ. എന്നാലും പതിവ് മെസ്സി ബ്രില്ല്യൻസ് ഒന്നും ഇന്ന് വന്നില്ല. 4-0ന്റെ പരാജയം എന്നത് മെസ്സിയുടെ കൂടെ ഉത്തരവാദിത്തമായി മാറുന്നു. കഴിഞ്ഞ സീസണിൽ റോമയോട് ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെട്ടപ്പോഴും മെസ്സി ഇതേ പോലെ സങ്കടപ്പെട്ടു നിന്നിരുന്നു. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയ്ക്ക് ഒപ്പവും മെസ്സിക്ക് സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചാമ്പ്യൻസ് ലീഗ് കിരീടം ലഭിക്കില്ല എന്നായതോടെ മെസ്സിയുടെ ആറാം ബാലൻ ഡി ഓർ പ്രതീക്ഷകൾക്കും ഇടിവ് സംഭവിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയിരുന്നു എങ്കിൽ മെസ്സിക്ക് ആരും ബാലൺ ഡി ഓറിൽ എതിരാളികളായി ഉണ്ടാകുമായിരുന്നില്ല.