എംഎസ് ധോണി സ്വാതന്ത്ര്യദിനത്തിൽ ലഡാക്കിൽ ദേശീയ പതാക ഉയർത്തും

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ലഡാക്കിൽ സ്വാതന്ത്ര്യ ദിനത്തിൽ പതാകയുയർത്തും. ഇന്ത്യൻ ടെറിറ്റോറിയൽ ആർമ്മിയിൽ ലെഫ്റ്റനന്റ് കേണലായ ധോണി ജൂലൈ 30 തിന് സൗത്ത് കാശ്മീരിൽ ഉള്ള ടെറിറ്റോറിയൽ ആർമ്മി ബറ്റാലിയനോടൊപ്പം ചേർന്നിരുന്നു.

ലോകകപ്പ് സെമിയിൽ പരാജയപ്പെട്ട് ഇന്ത്യ പുറത്തായിരുന്നു. ഇതേ തുടർന്ന് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇവയെ എല്ലാം കാറ്റിൽ പറത്തി രണ്ട് മാസത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അവധിയെടുത്താണ് തന്റെ ടെറിറ്റോറിയൽ ആർമ്മി റെജിമെന്റിനൊപ്പം താരം ചേർന്നത്.

Advertisement