മെസ്സി വീണ്ടും റയൽ മാഡ്രിഡിന് എതിരെ, ഇന്ന് ചാമ്പ്യൻസ് ലീഗിൽ തീപാറും പോരാട്ടം

Newsroom

Picsart 22 02 15 10 55 30 793
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചാമ്പ്യൻസ് ലീഗ് കളിക്കളം പ്രീക്വാർട്ടർ യുദ്ധങ്ങളിലേക്ക് കടക്കുകയാണ്. ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ പാരീസിൽ വെച്ച് ഫുട്ബോൾ ലോകത്തെ വമ്പന്മാരായ പാരീസ് സെന്റ് ജെർമെയ്നും റയൽ മാഡ്രിഡും ആണ് ഏറ്റുമുട്ടുന്നത്. ലയണൽ മെസ്സി വീണ്ടുൻ റയൽ മാഡ്രിഡിന് എതിരെ ഇറങ്ങുന്നു എന്ന പ്രത്യേകത ഈ മത്സരത്തിന് ഉണ്ട്.

പി എസ് ജി ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാർട്ടറിലേക്ക് എത്തിയത്. 13 തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് ആകട്ടെ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനം നേടിയാണ് വരുന്നത്. നെയ്മർ പരിക്ക് മാറി എത്തിയത് പി എസ് ജിക്ക് ഊർജ്ജം ആകും എങ്കിലും പി എസ് ജിക്ക് ഒപ്പം ഇന്ന് മുൻ റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ് ഉണ്ടാകില്ല. പരിക്ക് കാരണം ആൻഡർ ഹെരേരയും പുറത്താണ്‌.
Images (41)
റയൽ മാഡ്രിഡിനും പരിക്ക് പ്രശ്നമാണ്. ബെൻസീമ അവസാന രണ്ട് മത്സരങ്ങളിലും പരിക്ക് കാരണം കളിച്ചിരുന്നില്ല. ഇന്ന് ബെൻസീമ ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് റയൽ മാഡ്രിഡ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളും അവരവരുടെ ലീഗുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നവരാണ്. 2017-18 സീസണിൽ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം റയൽ മാഡ്രിഡിന് ആയിരുന്നു.

ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം