മെസ്സി ഏതു ടീമിൽ കളിക്കുന്നുവോ ആ ടീമിനാണ് ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും സാധ്യതയെന്ന് ടോട്ടൻഹാം പരിശീലകൻ പോചെറ്റിനോ. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ അയാക്സിനെ നേരിടാനിരിക്കെയാണ് ടോട്ടൻഹാം പരിശീലകന്റെ പ്രതികരണം. മറ്റൊരു സെമി ഫൈനലിൽ നാളെ ലിയോണൽ മെസ്സിയുടെ ബാഴ്‌സലോണ ലിവർപൂളിനെ നേരിടും.
വ്യക്തിപരമായി തന്റെ അഭിപ്രായം മെസ്സിയുള്ള ബാഴ്‌സലോണയാണ് ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും സാധ്യതയെന്നും മെസ്സി ഇല്ലെങ്കിൽ നാല് ടീമുകൾക്കും തുല്യ സാധ്യതയാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഉള്ളതെന്നും പോചെറ്റിനോ പറഞ്ഞു. അതെ സമയം ടോട്ടനഹാമിന്റെ പുതിയ ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം വെസ്റ്റ്ഹാം അവരെ തോൽപ്പിച്ചിരുന്നു. പുതിയ ഗ്രൗണ്ടിൽ അവരുടെ ആദ്യ പരാജയമായിരുന്നു ഇത്. സെമി ഫൈനലിൽ എത്തിയ ടീമുകളിൽ ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയോ ഫൈനലിൽ എത്തുകയോ ചെയ്യാത്ത ഏക ടീമാണ് ടോട്ടൻഹാം