ഇന്ന് രണ്ടാം പാദ സെമി ഫൈനലിൽ ലയണൽ മെസ്സിയെ നേരിടുമ്പോൾ ധൈര്യത്തോടെ ആയിരിക്കും ലിവർപൂൾ സമീപിക്കുക എന്ന് ലിവർപൂൾ ഫുൾബാക്ക് അർനോൾഡ്. മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹത്തെ ബഹുമാനിക്കുന്നു. പക്ഷെ ഗ്രൗണ്ടിൽ ഭയങ്കരമായ ബഹുമാനം ലിവർപൂളിൽ നിന്ന് പ്രതീക്ഷിക്കണ്ട അർനോൾഡ് പറഞ്ഞു. ആദ്യ പാദത്തിൽ മെസ്സിയെ 80 മിനുട്ടോളം തളയ്ക്കാൻ ലിവർപൂളിനായിരുന്നു. പക്ഷെ അവസാനം കൈവിട്ടു. അത് വ്യക്തമാക്കുന്നത് മെസ്സിക്ക് എതിരെ 90 മിനുട്ടും തങ്ങൾ ശ്രദ്ധ നഷ്ടപ്പെടുത്താൻ പാടില്ല എന്നാണ്. അർനോൾദ് പറഞ്ഞു.
ആദ്യ പാദത്തിൽ ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ ലിവർപൂളിനെ ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. അന്ന് മെസ്സി അവസാന നിമിഷങ്ങളിൽ ആയിരുന്നു രണ്ട് ഗോളുകളും നേടിയത്. മെസ്സിയെ ഭയന്നു കൊണ്ട് നിന്നാൽ മെസ്സിക്ക് മുന്നിൽ പതറുമെന്നും അതുകൊണ്ട് ധൈര്യത്തോടെ അദ്ദേഹത്തെ നേരിടും എന്നും അർനോൾഡ് പറഞ്ഞു.