“മെസ്സിക്ക് ഒരുമിച്ച് ഒരു ചാമ്പ്യൻസ് ലീഗ് കൂടെ നേടണമായിരുന്നു”

- Advertisement -

ബാഴ്സലോണ മെസ്സിക്ക് ഒപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ അത് കുറവാണ് എന്ന് ബാഴ്സലോണ ഇതിഹാസം ഇനിയേസ്റ്റ പറയുന്നു. ബാഴ്സലോണ ഇത്രയും മികച്ച ടീമാവാൻ കാരണം മെസ്സി ബാഴ്സലോണക്ക് ഒപ്പം ഇത്ര കാലം കളിച്ചതാണ്. മെസ്സിയുടെ സാന്നിദ്ധ്യം ടീമിന് വലിയ ബാലൻസ് നൽകുന്നു. ഇനിയേസ്റ്റ പറഞ്ഞു. മെസ്സിക്ക് ഒപ്പം നാല് ചാമ്പ്യൻസ് ലീഗ് നേടാൻ ആയതിൽ സന്തോഷമുണ്ട്. ഇനിയേസ്റ്റ പറഞ്ഞു.

എന്നാൽ ഒരു ചാമ്പ്യൻസ് ലീഗ് കൂടെ മെസ്സി ഒപ്പമുള്ള കാലത്ത് നേടാമായിരുന്നു. അതിനു സാധിക്കാത്തതിൽ സങ്കടമുണ്ട് എന്നും ഇനിയേസ്റ്റ പറഞ്ഞു. 2006, 2009, 2001, 2014 വർഷങ്ങളിൽ ആയിരുന്നു ബാഴ്സലോണയിൽ മെസ്സി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയത്. 2014നു ശേഷം ആ കിരീടം ബാഴ്സലോണക്ക് അന്യമായി നിൽക്കുകയാണ്.

Advertisement