മാർഷ്യൽ ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രാൻസിലേക്ക്

- Advertisement -

നാളെ നടക്കുന്ന പി എസ് ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരിൽ ആന്റണി മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. മാർഷ്യലിനെ ഉൾപ്പെടാത്ത സ്ക്വാഡാണ് ഫ്രാൻസിലേക്ക് ഇന്ന് യാത്രയാകുന്നത്. പി എസ് ജിക്ക് എതിരയ ആദ്യ പാദത്തിനിടെ പരിക്കേറ്റ മാർഷ്യലിന്റെ പരിക്ക് ഇനിയും ഭേദമായിട്ടില്ല. ആദ്യ പാദത്തിൽ 2-0ന്റെ പരാജയം നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ മത്സരം വലിയ കടമ്പയാണ്.

മാർഷ്യലിന്റെ പരിക്കിനൊപ്പം പോൾ പോഗ്ബയും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഉണ്ടാകില്ല. പോഗ്ബയ്ക്ക് അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ഇത് മാത്രമല്ല കുറേ അധികം താരങ്ങൾ തന്നെ പി എസ് ജിക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഉണ്ടാകില്ല. മധ്യനിര താരങ്ങളായ മാറ്റിച്, ഹെരേര എന്നിവരും, ലിംഗാർഡ്, മാറ്റ, സാഞ്ചേസ് തുടങ്ങിയ താരങ്ങളും പരിക്കിന്റെ പിടിയിലാണ്.

Advertisement