“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമയം വരാൻ പോകുന്നു” – റൊണാൾഡോ

Img 20211020 005410

മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ ഫോമിൽ ആണെങ്കിൽ പ്രതീക്ഷ കൈവിടാതെ അവരുടെ സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മോശം രീതിയിലാണ് തുടങ്ങിയത്. ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒക്കെ ഒരു സ്ഥിരത കിട്ടാതെ കഷ്ടപ്പെടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇനി വരാൻ പോവുകയാണ് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാലം വരാൻ പോവുകയാണെന്ന് അദ്ദേഹം അറ്റലാന്റയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് തങ്ങൾ ആരാണെന്ന് എല്ലാവരെയും കാണിച്ചു കൊടുക്കേണ്ടതുണ്ട്. എല്ലാവർക്കു മുന്നിലും യുണൈറ്റഡ് മികച്ച ടീം ആണെന്ന് കാണിക്കാൻ ചാമ്പ്യൻസ് ലീഗിനേക്കാൾ നാ വേദി ഇല്ല എന്ന് റൊണാൾഡോ പറഞ്ഞു. പരാജയങ്ങൾക്ക് ഒന്നും ന്യായം ഇല്ലായെന്നും റൊണാൾഡോ പറഞ്ഞു. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയെ നേരിടുന്നത്. ചാമ്പ്യൻസ് ലീഗിൽ ഒരു വിജയവും ഒരു പരാജയവും ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിജയം നിർബന്ധമാണ്.

Previous articleപാകിസ്ഥാനെതിരെ ശർദ്ധുൽ താക്കൂർ കളിക്കണമെന്ന് അഗർക്കാർ
Next articleവിജയം ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മെച്ചപ്പെടുത്തും – ഷാക്കിബ് അല്‍ ഹസന്‍