ദുരിതത്തിൽ നിന്ന് കരകയറാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അറ്റലാന്റക്ക് എതിരെ

Img 20211020 004949

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും കളത്തിൽ ഇറങ്ങുകയാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ അറ്റലാന്റ ആണ് ഇന്ന് യുണൈറ്റഡിന്റെ എതിരാളികൾ. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുക മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകൻ ഒലെയ്ക്കും നിർബന്ധമാണ്. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും വിജയിച്ചില്ല എങ്കിൽ അത് ഒലെയുടെ ജോലി തന്നെ തെറിപ്പിച്ചേക്കും. അതുകൊണ്ട് തന്നെ ഒലെ വലിയ സമ്മർദ്ദവുമായാണ് ഇന്ന് ടീമിനെ ഇറക്കുന്നത്.

ലെസ്റ്ററിനോട് തോറ്റ ടീമിൽ നിന്ന് ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക. റാഷ്ഫോർഡും കവാനിയും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കും. ദയനീയ ഫോമിൽ ഉള്ള ക്യാപ്റ്റൻ മഗ്വയറിനെ ഇന്നും ഒലെ വിശ്വാസത്തിൽ എടുക്കുമോ എന്നത് കണ്ടറിയണം. അവസാന മത്സരങ്ങളിൽ ഗോളടിക്കാത്ത റൊണാൾഡോയ്ക്ക് ഫോമിൽ എത്താൻ ആകുമോ എന്നതും ഏവരും ഉറ്റു നോക്കുന്നു. പരിക്ക് കാരണം വരാണെ ഇന്നും യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. അറ്റലാന്റ ക്യാപ്റ്റൻ അടക്കം രണ്ട് പ്രധാന താരങ്ങൾ പരിക്ക് കാരണം അറ്റലാന്റ നിരയിലും ഇല്ല. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ കാണാം.

Previous articleചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ
Next articleപാകിസ്ഥാനെതിരെ ശർദ്ധുൽ താക്കൂർ കളിക്കണമെന്ന് അഗർക്കാർ