ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഉജ്ജ്വല ജയം. ഉക്രൈൻ ക്ലബായ ശ്കതർ ഡോണെസ്റ്റിക്കിനെയാണ് മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗബ്രിയേൽ ജെസൂസ് ഹാട്രിക് നേടിയപ്പോൾ ഡേവിഡ് സിൽവയും റഹീം സ്റ്റെർലിംഗും മഹറസും മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റു ഗോളുകൾ നേടി. ജെസൂസിന്റെ രണ്ടു ഗോളുകൾ പെനാൽറ്റിയിൽ നിന്നായിരുന്നു പിറന്നത്. ആദ്യ അവസാനിക്കുമ്പോൾ തന്നെ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മുന്പിലായിരുന്നു.
മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രകടനം മികച്ചതായിരുന്നെങ്കിലും റഫറിയുടെ വിവാദ തീരുമാനം കൊണ്ടാണ് മത്സരം ശ്രദ്ധിക്കപ്പെട്ടത്. ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റി മുന്നിട്ടു നിൽക്കെ ശക്തർ പെനാൽറ്റി ബോക്സിലേക്ക് പന്തുമായി കുതിച്ച റഹീം സ്റ്റെർലിങ് ഗോൾ നേടാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ടിൽ വീഴുകയായിരുന്നു. എന്നാൽ അത് ഫൗളാണെന്ന് തെറ്റി ധരിച്ച് റഫറി മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ സൗത്താംപ്ടണെതിരെയും മാഞ്ചസ്റ്റർ സിറ്റി ആറ് ഗോൾ നേടിയിരുന്നു.