മാഞ്ചസ്റ്റർ സിറ്റി ആക്രമണത്തിന് അതേ നാണയത്തിൽ മറുപടി പറഞ്ഞ് ഫ്രഞ്ച് ക്ലബ്ബ് ലിയോൺ. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇരുവരും 2-2 ന്റെ സമനിലയിൽ പിരിഞ്ഞു. മത്സരം സമനിലയിൽ ആയെങ്കിലും സിറ്റി നോകൗട്ട് ഉറപ്പാക്കി.
ലിയോണിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ സിറ്റി ആക്രമണത്തെ തുടക്കം മുതൽ മികച്ച രീതിയിൽ പ്രതിരോധിച്ചാണ് ലിയോൺ സമനില നേടിയത്. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതി പത്ത് മിനുട്ട് പിന്നിട്ടപ്പോൾ ലിയോണാണ് ആദ്യം വലകുലുക്കിയത്. മെംഫിസ് ഡിഫോയുടെ പാസിൽ നിന്ന് മാക്സ്വെൽ കോർനെറ്റ് ആണ് ഗോൾ നേടിയത്. പക്ഷെ 7 മിനിട്ടുകൾക്ക് ശേഷം ലപോർട്ടിലൂടെ സിറ്റി സമനില നേടി. പക്ഷെ കളി തീരാൻ 9 മിനുട്ട് ശേഷിക്കെ കോർനെറ്റ് വീണ്ടും വല കുലുക്കിയതോടെ സിറ്റി പരാജയ ഭീതിയിലായി. പക്ഷെ 2 മിനിട്ടുകൾക്ക് ശേഷം അഗ്യൂറോ സിറ്റിയയുടെ രക്ഷകനാവുകയായിരുന്നു. മഹ്‌റസിന്റെ പാസിൽ താരം സിറ്റിയുടെ രണ്ടാം ഗോൾ നേടി പരാജയം ഒഴിവാക്കി.
ഗ്രൂപ്പിൽ ഒരു മത്സരം ബാക്കി നിൽക്കേ 7 പോയിന്റുള്ള ലിയോൺ രണ്ടാം സ്ഥാനത്താണ്. എങ്കിലും അവസാന മത്സരം ശേഷിക്കെ 5 പോയിന്റുള്ള ശാക്തറിനും ഗ്രൂപ്പിൽ സാധ്യത ശേഷിക്കുന്നുണ്ട്.