ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ തോൽവിയുടെ വേദന സഹിക്കാൻ ആവാത്തതാണെന്ന് ലൂയിസ് സുവാരസ്. ഇത്തവണ ലിവർപൂളിനോട് ആദ്യ പാദത്തിൽ 3-0ന് മുന്നിട്ടു നിന്ന ശേഷമായിരുന്നു സുവാരസിന്റെ ബാഴ്സലോണ രണ്ടാം പാദത്തിൽ തോറ്റത്. 4-0നായിരുന്നു രണ്ടാം പാദത്തിൽ ബാഴ്സലോണ ആൻഫീൽഡിൽ പരാജയപ്പെട്ടത്. തന്റെ കരിയറിലെ ഏറ്റവും മോശം ദിവസമാണ് അതെന്ന് സുവാരസ് പറഞ്ഞു.
2014 ലോകകപ്പിനിടെ ഇറ്റാലിയൻ ഡിഫൻഡർ കെല്ലിനിയെ കടിച്ചതിനു വിലക്കു കിട്ടിയതിനോളം പോകുന്ന നാണക്കേടായിരുന്നു ഈ തോൽവിയും എന്നാണ് സുവാരസ് പറഞ്ഞത്. ആ മത്സര ശേഷം ലോകകത്ത് നിന്ന് തന്നെ ഇല്ലാതാവാൻ തോന്നി എന്ന് സുവാരസ് പറഞ്ഞു. മത്സര ശേഷം ഡ്രസിംഗ് റൂമിൽ ആരും പരസ്പരം സംസാരിച്ചു പോലുമില്ല എന്ന് അദ്ദേഹം പറഞ്ഞു.