ലിവർപൂൾ വേഗത സാൽസ്ബർഗിനെ വീഴ്ത്തി, പ്രീക്വാർട്ടർ ഉറപ്പിച്ച് ക്ലോപ്പിന്റെ ചെമ്പട!!

- Advertisement -

ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ എത്താൻ ലിവർപൂളിനാകുമോ എന്ന് സംശയിച്ചവർക്ക് മറുപടിയെന്ന പോലെ ലിവർപൂൾ മികച്ച വിജയം സ്വന്തമാക്കി. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിനെയാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇന്ന് ഒരു സമനില എങ്കലും വേണമായിരുന്നു ലിവർപൂളിന് നോക്കൗട്ട് റൗണ്ടിൽ എത്താൻ. ആ മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ക്ലോപ്പിന്റെ ടീം വിജയിച്ചത്.

ഓസ്ട്രിയയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ലിവർപൂളിന് വലിഅയ് വെല്ലുവിളിയാകാൻ സാൽസ്ബർഗിനായിരുന്നു. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലിം ഇരു ടീമുകൾക്കും ഗോളടിക്കാൻ ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. രണ്ട് മിനുട്ടിനിടെ ലിവർപൂൾ നേടിയ രണ്ട് ഗോളുകൾ ഇംഗ്ലീഷ് ടീമിന്റെ വിജയം ഉറപ്പിച്ചു. നാബി കേറ്റയും സലായുമാണ് ഗോളുകൾ നേടിയത്.

ഈ വിജയത്തോടെ 13 പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യൻസ് ആകാൻ ലിവർപൂളിനായി. 12 പോയന്റുമായി നാപോളി രണ്ടാമത് ഫിനിഷ് ചെയ്തു. മൂന്നാമത് ഫിനിഷ് ചെയ്ത സാൽസ്ബർഗ് ഇനി യൂറോപ്പ ലീഗിൽ കളിക്കും.

Advertisement