ലിവർപൂൾ ആരാധകനെ ആക്രമിച്ച റോമ ആരാധകന് ഇനി ജയിൽവാസം

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടത്തിന് മുമ്പ് ലിവർപൂൾ ആരാധകരും റോമ ആരാധകരും തമ്മിൽ ഉണ്ടായ സംഘട്ടനത്തിൽ അവസാനം കോടതി വിധി എത്തി. പരിക്കേറ്റ ലിവർപൂൾ ആരാധകൻ സീൻ കോക്സിനെ ആക്രമിച്ചു എന്ന് തെളിഞ്ഞ റോമൻ ആരാധകന് മൂന്നര വർഷം ജയിൽവാസമാണ് കോടതി വിധിച്ചിരിക്കു‌ന്നത്. 30കാരനായ സിമിയോണി മാസ്റ്റെറെലിയാണ് ഈ വിധി നേരിടേണ്ടി വന്നിരിക്കുന്നത്.

റോമൻ ആരാധകരുടെ ആക്രമണത്തിൽ തലക്ക് ക്ഷതമേറ്റ സീൻ കോക്സ് ഇപ്പോഴും പൂർണ്ണ ആരോഗ്യ നില കൈവരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ദീർഘകാല പരിചരണത്തിനായി നേരത്തെ ലിവർപൂൾ ആരാധകരും റോമ ക്ലബും ധനസഹായം നടത്തിയിരുന്നു‌. 53കാരനായ സീൻ കോക്സ് ഇപ്പോഴും അയർലണ്ടിൽ ചികിത്സയിലാണ്‌‌ തന്റെ പൂർണ്ണ ആരോഗ്യ നിലയിലേക്ക് കോക്സിന് ഇപ്പോഴൊന്നും മടങ്ങാൻ കഴിയില്ല എന്നാ ഡോക്ടർമാർ പറയുന്നത്.

Previous articleകൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്, ലീഡ് 217 റണ്‍സ്
Next articleശിഷ്യനെ പുറത്താക്കിയ ഗുരുവും, ഗുരുവിനെ പുറത്താക്കിയ ശിഷ്യനും, റാനിയേരിയുടെ ഫുൾഹാം കഥ